ഹോ,എന്‍റെ പ്രിയപ്പെട്ട പ്രണയമേ
നിന്‍റെ തീരത്ത് ഞാന്‍ ഏകനാണ്.
എന്‍റെ ലക്ഷ്യം അകലെയാണെന്നറിയാം.
വഴിവിളക്കായ് ഒരു നക്ഷത്രമെങ്കിലും
എന്ന് ഞാന്‍ ആശിക്കുന്നു.
ഈ കൂരിരുളില്‍ ഞാന്‍ പരതുന്നെത്
നിനക്കുവേണ്ടിയാണ്.
നിന്‍റെ കൈകളില്‍ എന്‍റെ ഹ്രദയം
ഏല്‍പിക്കാന്‍.
നീ അതിനെ കുത്തിമുറിവേല്‍പ്പിക്കുക.
അതിന്‍റെ പ്രാണവേദന ഞാന്‍ ആസ്വദിക്കട്ടെ.
നീ അതിനെ ദൂരേക്ക് വലിച്ചെറിയുക
അതിന്‍റെ ഏകാന്തത ഞാന്‍ അനുഭവിക്കട്ടെ.
നീ അതിനോട് യാത്ര പറയാതെ പോകുക
അതിന്‍റെ വിരഹ വേദനയില്‍ ഞാനൊന്നു കരയട്ടെ.